Posts

Showing posts from April, 2018
Image
                            സർക്കാർ അന്ധ വിദ്യാലയം മികവുത്സവം 2017-18 നൃത്തവിസ്മയവുമായി കാഴ്ച പരിമിതിയുള്ള കുട്ടികൾ മികവുത്സവം അവിസ്മരണീയമാക്കി അകക്കണ്ണിൽ നൃത്തച്ചുവടുകൾ സ്വായത്തമാക്കി ആത്മസമർപ്പണത്തോടെ കുട്ടികൾ ചിലങ്കയിട്ട് ആടിയപ്പോൾ രക്ഷിതാക്കളും അധ്യാപകരും നിറഞ്ഞ മനസ്സോടെയാണ് കയ്യടിച്ചത്. കാഴ്ചയില്ലാത്തവർക്ക് വഴങ്ങുന്ന കലയല്ല നൃത്തം എന്നതറിഞ്ഞു കൊണ്ടു തന്നെയാണ് സ്കൂളിലെ ഹിന്ദി അധ്യാപകനും നൃത്താധ്യാപകനുമായ രാധാകൃഷ്ണൻ ചീമേനി വെല്ലുവിളി ഏറ്റെടുത്തത്. കുട്ടികളുടെ ഉൽസാഹം കണ്ടതോടെ ഹോസ്റ്റൽ സ്റ്റാഫ് അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പരിപൂർണ്ണ പിന്തുണയുമായി അവർക്കൊപ്പം ചേർന്നു. പരീക്ഷാക്കാലമായതിനാൽ ശനി ഞായർ ദിവസങ്ങളിലായിരുന്നു നൃത്ത പഠനം. സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോൽസവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയ അഭിഷേക് അവതരിപ്പിച്ച രംഗ പൂജ, ഹൈസ്കൂൾ കുട്ടികളായ ഭാവനയും ശ്വേതയും  അവതരിപ്പിച്ച  കേരള നടനം, പ്രവേശനോത്സവഗാനമായ 'വാകകൾ പൂത്തൊരു വസന്ത കാലം' എന്ന ഗാനത്തിനൊത്ത് യദുന, ആദിത...