ലോക ഭിന്നശേഷി ദിനാഘോഷം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കാസറഗോഡ് സർക്കാർ അന്ധവിദ്യാലയം എം എൽ എ എം സി കമറുദീനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു .
Posts
Showing posts from 2019
- Get link
- X
- Other Apps
കാസറഗോഡ് സർക്കാർ അന്ധവിദ്യലയത്തിൽ ഭരണ വാരാഘോഷം നടന്നു. കാസറഗോഡ് സർക്കാർ അന്ധവിദ്യലയത്തിൽ ഭരണ വാരാഘോഷം .മുൻസിപ്പൽ കൗൺസിലർ സവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.കവിയും അധ്യാപകനുമായ ശ്രീകുമാർ കോറോം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ കുട്ടികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ : സുധീർ നമ്പ്യാർ വിതരണം ചെയ്‌തു . പ്രധാനാധ്യാപകൻ കെ . അബ്ദുല്ല അധ്യക്ഷനായിരുന്നു.അധ്യാപകരായ ആൻറണി.പി വി, സോമശേഖരൻ.ടി.പി , നാരായണൻ.പി , ഉമേശൻ.എം രാജേഷ്ബാബു.എം , ബാബു.ഇ.വി ട്രെയിനിങ് സെന്റർ കോ-ഓർഡിനേറ്റർ രത്നാകരൻ.സി പി . ടി . എ പ്രസിഡണ്ട് ധന്യ.എൻ .വി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ നടന്നു.
- Get link
- X
- Other Apps
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽ ൽസവത്തിൽ സംഗീത മഴ പെയ്യിച്ച് കാസർലഗാഡ് അന്ധ വിദ്യാ യo ################################################################################ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽ ൽസവത്തിൽ സംഗീതമഴ പെയ്യിച്ചാണ് കാസർലഗാഡിന്റെ മണിമുത്തുകൾ കുഞ്ചന്റെ നാട്ടിൽ നിന്നും മടങ്ങിയത്. ഒറ്റപ്പാ ത്ത് നടന് 22- മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽസവത്തിൽ കാസർലഗാഡ് സർക്കാർ അന്ധ വിദ്യായത്തിൽ നിന്നും കാഞ്ഞങ്ങാട് ടി. പി.സോമശേഖരൻ മാഷുടെ ശിക്ഷണത്തിൽ മൽസരിച്ച ഇവർ എല്ലാ സംഗീത ഇനങ്ങളിലും സമ്മാനങ്ങൾ നേടി. ശാസ്‍ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ യഥുന മനോജ് ലളിതഗാനത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി യഥുന നേതൃത്വം നൽകിയ ടീമിനാണ് ദേശഭക്തിനും ഒന്നാം സ്ഥാനം. മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ ജിഷ മോൾ, മിമിക്രി യിൽ എ ഗ്രേഡോടെ അദ്വൈത് വേണുഗോപൽ എന്നി വരും കലോൽസവത്തിൽ തങ്ങളുടെ പ്രതിഭ തെളിയിച്ചു.
- Get link
- X
- Other Apps
വഴി തെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യൻ മാത്രമാണ് പ്രൊഫ. അംബികാസുതൻ മാങ്ങാട് കാസറഗോഡ് -വർത്തമാനകാല സാഹചര്യത്തിൽ വഴി തെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യൻ മാത്രമാണെന്ന് പ്രൊഫ. അംബികാസുതൻ മാങ്ങാട് പറഞ്ഞു .ഭൂമിയിലുള്ള മറ്റെല്ലാ ജീവികളും പ്രകൃത്യാലുള്ള ജീവിത രീതി പിന്തുടരുമ്പോൾ മനുഷ്യൻ പ്രകൃതിയെ മനസിലാക്കാതെയാണ് ജീവിതം നയിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ അനുഭവിച്ചു വരികയാണെന്നും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കാലങ്ങൾക്കു മുൻപേ എഴുത്തുകാർ പ്രവചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കാസറഗോഡ് സർക്കാർ അന്ധവിദ്യാലയത്തിലെ വിവിധ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സീനിയർ അസിസ്റ്റന്റ് ആന്റണി പി വി അധ്യക്ഷനായ ചടങ്ങിൽ സി. ഓമന , സി രത്നാകരൻ , പി ടി എ പ്രസിഡണ്ട് ധന്യ മനോജ് , ടി പി സോമശേഖരൻ , കൗസിയ.കെ കെ , ഉമേശൻ .എം എന്നിവർ സംസാരിച്ചു. =] 25/06/2019