വഴി തെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യൻ മാത്രമാണ്  പ്രൊഫ. അംബികാസുതൻ മാങ്ങാട്
കാസറഗോഡ് -വർത്തമാനകാല സാഹചര്യത്തിൽ വഴി  തെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യൻ മാത്രമാണെന്ന് പ്രൊഫ. അംബികാസുതൻ മാങ്ങാട് പറഞ്ഞു .ഭൂമിയിലുള്ള മറ്റെല്ലാ ജീവികളും പ്രകൃത്യാലുള്ള  ജീവിത രീതി പിന്തുടരുമ്പോൾ മനുഷ്യൻ പ്രകൃതിയെ മനസിലാക്കാതെയാണ് ജീവിതം നയിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ അനുഭവിച്ചു വരികയാണെന്നും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെ കാലങ്ങൾക്കു മുൻപേ എഴുത്തുകാർ പ്രവചിച്ചിട്ടുണ്ടെന്നും   അദ്ദേഹം കൂട്ടിച്ചേർത്തു .കാസറഗോഡ് സർക്കാർ അന്ധവിദ്യാലയത്തിലെ വിവിധ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സീനിയർ  അസിസ്റ്റന്റ് ആന്റണി പി വി അധ്യക്ഷനായ ചടങ്ങിൽ സി. ഓമന ,സി രത്നാകരൻ ,പി ടി എ പ്രസിഡണ്ട് ധന്യ മനോജ്, ടി പി സോമശേഖരൻ ,കൗസിയ.കെ കെ ,ഉമേശൻ .എം  എന്നിവർ സംസാരിച്ചു.

=]


25/06/2019

Comments

Popular posts from this blog